Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 187

187 മനോരമക്ക്

ആമോദത്തോടു കോട്ടയത്തു കവിസം-
ഘം ചേർന്നിണങ്ങീട്ടു നൽ-
സാമര്‍ത്ഥ്യങ്ങൾ വിളമ്പിടും സഭയതിൽ
സിംഹാസനാരൂഢനായ്
സീമാതീതഗുണം കലർന്നമരുമാ-
വഞ്ചീശ്വരീനാഥനെ
ക്കാൺമാൻ സംഗതിവന്നുവെങ്കിലതു മൽ-
ക്കണ്ണിന്റെ പുണ്യോദയം.