Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 183

183 മനോരമക്ക്

സാരം ചേർന്ന മനോരമേ! ഭവതി കേ-
ട്ടീടേണമോമൽസുധാ-
ചോരും മാതിരിയുള്ള നൽകൃതിയുതിര്‍-
ത്തീടാതിരുന്നീടുകിൽ
നേരോടിങ്ങിനെ ഞാനയച്ചതിലെഴും
വർണ്ണദ്വയം വിട്ടതി-
ന്നാരാണുത്തരവാദി നിൻകണവനോ
ഞാനോ കഥിച്ചീടണം.