Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 182

182 വലിയകോയിത്തമ്പുരാന്

പാരം ജോലികളുണ്ടു പാര്‍ക്കിലവിടെ-
യെന്നാലുമോമൽസുധാ
ചോരുംമാതിരിയുള്ള നൽകൃതിയുതിര്‍-
ത്തീടാതിരുന്നീടുകിൽ
പാരാതായതു കേൾപ്പതിന്നു കൊതി പൂ-
ണ്ടീടുന്ന ഞങ്ങൾക്കു മ-
റ്റാരാണിന്നവലംബമായതു ഭവാ-
നുൾത്താരിലോര്‍ത്തീടണം.