Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 181

181 സുജനാനന്ദിനിക്ക്

അല്ലേ വല്ലവരും കിടന്നു പഴുതേ
ചൊല്ലുന്ന വാക്യങ്ങളാ-
ലല്ലേ നിന്നിലണഞ്ഞിടാത്തതിട കി-
ട്ടാഞ്ഞാണിതോര്‍ത്തീടണം
തെല്ലേറെ പ്രിയമാണെനിക്കു ഭവതീ-
സംയോഗമെന്നുള്ളതി-
ന്നില്ലേ വാദമശേഷമെന്തിനു പരം
തെറ്റിദ്ധരിക്കുന്നു നീ