Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 179

179 കവിക്ക്

സന്തോഷമായി തവ പദ്യഗണങ്ങൾ കണ്ടി-
ട്ടെന്തോഴ! ഭംഗിപറയും മൊഴിയല്ലിതൊന്നും;
എന്തോ ഭവാന്റെ കവിതയ്ക്കൊരു ജാത്യമേവം
പൂന്തോട്ടമോ ജനകനാരറിയുന്നു സത്യം.