Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 178

178 കൊട്ടാരത്തിൽ ശങ്കുണ്ണിക്കു

ഇയ്യിടത്തെ വിശേഷങ്ങളയ്യോ! ചൊല്ലാവതല്ല മേ
ഇയ്യുള്ളോനുള്ളൊരാപുത്രി വയ്യേ! ശേഷം കഥിക്കുവാൻ


പുഴനീരിൽക്കിടന്നാണു കഴിവാനിടവന്നത്
കഴിഞ്ഞ ധനുമാസത്തിലേഴാംതീയതിയാണത്


രണ്ടാണ്ടായിട്ടിടയ്ക്കൊക്കെ-
ക്കണ്ടീടാറുണ്ടിളക്കവും
വേണ്ടുംവിധം മന്ത്രവാദം-
കൊണ്ടോരൊന്നൊക്കെ നോക്കിനേൻ.


ഏറ്റുമാനൂരിലും പോയിപ്പോറ്റിയേകൂപ്പിയെങ്കിലും
ഏറ്റബാധയൊഴിഞ്ഞില്ല മാറ്റാമ്പില്ലാത്തതായ്‍വരാം.


വരുംഫലം വഴിക്കെങ്ങും തരമുണ്ടോ തടുത്തിടാൻ?
എരിഞ്ഞിടുന്നു മച്ചിത്തം പറഞ്ഞാലില്ലൊടുക്കവും.


ഒന്നേ ഞങ്ങൾക്കു മഹളേത്തന്നുള്ളൂ ദൈവമെൻ സഖേ!
ഇന്നേവമതിനാപത്തു വന്നതോർത്താൽ സഹിപ്പതോ?


കോണിൽകിടന്നു കരയും പ്രാണനായികയേസ്സദാ
കാണാതെ കഴിയില്ലെന്തു കാണിച്ചീടേണ്ടുഞാൻ സഖേ!


രണ്ടുണ്ണി, മൂന്നുപെണ്ണേവമുണ്ടിപ്പോളഞ്ചുകുട്ടികൾ
ആണ്ടെത്തിയത്രയേയുള്ള രണ്ടാമുണ്ണിക്കു തോഴരേ!


ചൊല്ലാം തെല്ലു വടക്കൊട്ടു കല്ലോളമകലത്തിലായ്
നെല്ലായിക്കുന്നമാം വിപ്രനല്ലോ വേളികഴിച്ചത്?


ഷഷ്ടിപൂര്‍ത്തിയെയുദ്ദേശിച്ചിട്ടു ഞാൻ പദ്യമോതുകിൽ
ഗോഷ്ഠിയായ് തീരുമോ സൌഖ്യമൊട്ടുമില്ലായ്ക്കു കാരണം. 


എന്നാലുമതിനെപ്പറ്റീട്ടൊന്നുമോതാതിരിക്കുവാൻ
വന്നീല ധൈര്യമതിനാലിന്നോതാം വഷളാകിലും


അത്ര താഴെക്കുറിക്കുന്നതത്രയും തത്ര സാദരം
മിത്രമാകും ഭവാൻനോക്കിപ്പത്രത്തിലിടുവിക്കുക.