ഇയ്യുള്ള ഞങ്ങളുടെ മംഗളദേവദാരു-
ത്തയ്യായിടുന്നൊരു ഭവാൻ പലതിങ്കൽവച്ചും
ചെയ്യുന്ന സംഗതികളാൽ കരുണാകദംബം
പെയ്യുന്നുവെന്നു പരമിങ്ങറിവായിടുന്നു.
പാരെല്ലാമൊരുപോലെ കീർത്തി വിലസും
ഭാവൽകവൃത്തങ്ങളാൽ
പാരം പ്രീതി നമുക്കു ചിത്തതളിരിൽ
ചേരുന്നു വാരം പ്രതി
ആരാലിങ്ങിനെവാഴ്‌കയാലധികമായ്
മാഴ്കുന്നു വൈകാതെ ഞാ-
നാരാലങ്ങണവാനനന്തശയനൻ
തൃക്കണ്ണിളക്കേണമേ.