Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 166

166 മുരിങ്ങൂർ പോറ്റിക്ക്

അറ്റീടാതകമലരിൽ
പറ്റീടും മുത്തൊടൊത്തു നടുവം ഞാൻ
തെറ്റീടാതെ മുരിങ്ങൂര്‍
പോറ്റിയൊടും ചെയ്തിടുന്നിതൊരുകാര്യം.


മുമ്പേമനോരമയിൽത്തവ പദ്യമോരോ-
ന്നമ്പോടു കണ്ടുമയി തേ ചരിതങ്ങൾകേട്ടും
സമ്പ്രീതനായി മരുവുന്നിതു ഞാൻ ഭവാനിൽ
ജൃംഭിച്ച വേഴ്ച വരുവാർ വരകാമമോടും.


മന്നിൽ പാരം പുകഴ്ന്നീടിന സുകവിമണേ!
മുമ്പു തങ്കച്ചിയോടായ്
ചൊന്നേൻ നിസ്സാരനാമേൻ ചില കഥ-
യതിനാലങ്ങറിഞ്ഞീടുവാനും
വന്നിട്ടുണ്ടായിരിക്കാമിടയിതി കരുതി-
ച്ചൊല്ലിടുന്നില്ലതിപ്പോ-
ളെന്നാലൊന്നോതിടാമിന്നതുമറിയുകവി-
ട്ടത്തുവൂർഗ്രാമമാണ്.


കഥകളി താങ്കൾ ചമച്ചതു
ചിതമാർന്നൊരു നോക്കെനിയ്ക്കു നോക്കീടാൻ
കൊതി പരമുണ്ടിതു വദന-
സ്തുതിയാണെന്നുള്ളതുള്ളിലോര്‍ക്കരുതേ.