Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 164

164 വെണ്മണി നമ്പൂതിരിപ്പാട്ടിലേക്കു

ഒട്ടേറെപ്പുകഴും കവീന്ദ്ര സുമതേ!
പെട്ടന്നറിഞ്ഞീടണം
മട്ടോലും ഭവദീയചാരുകവനം
കേട്ടീടുവാനാഗ്രഹാൽ
കെട്ടിത്തീര്‍ത്തിവിടുന്നു പദ്യനിവഹം
വിട്ടുള്ളതിന്നുത്തരം
കിട്ടീലാ നിരുപിക്കിൽ നന്നയി ഭവാൻ
കാട്ടുന്ന മട്ടൊക്കയും.


കൂറു തെല്ലു കുറവായിതോ ഭവാ-
നേറെയുണ്ടവിടെ ജോലിയെന്നതോ?
നേരുകേടിനു രസം തുടങ്ങിയോ?
കാരണം ജനകനാശതാപമൊ?