Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 159

159 പാറുക്കുട്ടിഅമ്മക്ക്

ചോദിച്ചു ഞാനൊരൊറ്റ വാച്ചിനു ലൌകികത്താൽ
മോദിച്ചു രണ്ടും ചമച്ചു കൊടുത്തയച്ചു
ബോധിച്ചു നോക്കിലിതുപോലുചിതപ്രയോഗം
സാധിച്ചുകൊള്ളുവതിനന്യവധുക്കളുണ്ടോ?