യോഗ്യന്മാരുടെ മൌലിതന്നിലണിയും
മാണിക്യമാകും ഭവാൻ
ഭാഗ്യത്താൽ മമ മന്ദിരത്തിലൊരുനാൾ
വന്നെത്തിയെന്നുള്ളത്
ഓര്‍ക്കുമ്പോൾ മമ പൂർവ്വപുണ്യഫലമെ-
ന്നല്ലാതെ മറ്റെന്തു ഞാ-
നോര്‍ക്കാനുള്ളതു ഭംഗിവാക്കു പറവാൻ
പണ്ടേ പഠിപ്പില്ല മേ.
കണ്ടെത്തിപ്പുലരുംക്ഷണിച്ചു വഴിയിൽ
താല്പര്യമോടെങ്കിലും
കൊണ്ടാടീല ഭവാനതോര്‍ക്കിലുചിതം
താനെന്നു കാണുന്നു ഞാൻ
പണ്ടാക്കൌരവർ ചെയ്ത സൽകൃതി ഗണി-
ച്ചീടാതെ കൃഷ്ണൻ പ്രിയം
കൊണ്ടെന്നാവിദുരാലയത്തിലെഴുനെ-
ള്ളിപ്പാത്തുകൊണ്ടീലയോ?