Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 154

154 വരവൂർ ശാമുമേനോന്

വാദം തീരാതെ വിദ്വജ്ജനവുമുഴലുമീ
ജ്ഞാനവാസിഷ്ഠമാകും
വേദാന്തഗ്രന്ഥമാര്‍ക്കും പൊരുളുതിരിയുമാ-
റീവിധത്തിൽ തരത്തിൽ
സാദം കൈവിട്ടുപാട്ടായ് പരിചിനൊടു ഭവാൻ
തീര്‍ത്തതൊന്നോര്‍ത്തിടുമ്പോൾ
മോദിച്ചീടാത്തതാരാണിതിലുമധികമെ-
ന്തുള്ളു ലോകോപകാരം.


മൂലത്തോടൊത്തുനോക്കി പലടവുമൊരിട-
ത്തെങ്കിലും തെല്ലു തെറ്റെ-
ന്നാലോചിച്ചീടുവാനായൊരുവഴിയിവനു-
ണ്ടായതില്ലത്രയല്ല
ലാളിത്യം, രീതി, പാകം, സുഗമത, സുതരാം
പ്രാസമെന്നല്ല കത്തി,
ക്കാളീടുംഭക്തി തൊട്ടീഗുണഗണമിതിലു-
ണ്ടേവമാണെന്റപക്ഷം