Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 145

145 കുറിയേടത്തു കുഞ്ഞുനമ്പൂതിരിക്ക്

പാരിൽ പാരം പ്രസിദ്ധം തടിവിന പരിയാ-
രത്തു ഭംഗ്യാവിളങ്ങും
പാറക്കുട്ടിയ്ക്കുനേകം ഗുണ മുടയനെടു-
മ്പള്ളി വിപ്രേന്ദ്രരത്നം
ഊറും കൌരൂഹലത്താലുടുപുടവ കൊടു-
ത്തെന്നുഞാൻ കേട്ടു; കൊള്ളാം
സ്വൈരം വാഴട്ടെ മോദാലവരിനിയൊരുനൂ -
റാണ്ടു കൂറാണ്ടുകൊണ്ട്.