എന്നാലക്രൂരഗോപാലകമിതി പുതുതാം
നാടകം തീര്‍ത്തിടുന്നു-
ണ്ടെന്നോതാമത്രയല്ലാതതിലൊരു പൊളികേ-
റുന്നതില്ലെന്തു ചെയ്യാം
എന്നോ തീരുന്നിതെന്തോ കഥയിനിയറിയാം
തീർന്നിടുംനേരമല്ലാ-
തിന്നീഞാനെന്തു ചൊല്ലും ദ്രുതകവിമകുട
പ്രൊല്ലസൽ പ്രൌഢകീര്‍ത്തേ!
അങ്ങുന്നഞ്ഞൂറുപദ്യം ഞൊടിയിടയതിലു-
ണ്ടാക്കുമവ്വണ്ണമോര്‍ത്താ
ലങ്ങാര്‍ക്കാനും ചമക്കുന്നതിനു കഴിവു വ
ന്നീടുമോ ചാടുബുദ്ധേ!
ഭംഗം കൂടാതെകണ്ടങ്ങിനെ പകലിരവും
കുത്തിരുന്നോര്‍ത്തുവെന്നാ
ലെങ്ങാനും തെല്ലുതീർക്കാം ഗുണമതിനുവരു
ത്തീടുവാനും പ്രയാസം.
ദൂതാദി ഞാൻ തര്‍ജ്ജമചെയ്തുവെച്ചു
പാതിയ്ക്കലോളം പുനരപ്പൊഴേകൻ
ഓതുന്നു ഞാൻ തീർത്തുവതെന്നു നേരി-
ട്ടേതെങ്കിലും ഞാനതിൽ നിന്നൊഴിഞ്ഞു.