എന്നന്തര്‍ഗ്ഗതമോത്തിടാതെ വിടുവാ-
ക്കോതുന്നതെന്തീവിധം
ധന്യശ്രീ വിലസും മനോരമയെ ഞാ-
നുള്ളുന്നൊഴിച്ചീടുമോ?
പിന്നെ പ്രാപ്തിയെഴും പുമാൻ തരുണിമാർ
വര്‍ഗ്ഗത്തിൽ മേളിയ്ക്കിലും
ഭിന്നം തമ്മിൽ വരുന്നതല്ലതു വിശേ-
ഷിച്ചും ധരിച്ചീടണം.
അന്യസ്ത്രീകളൊടല്പമായിട വിടാൻ
പോയാൽ ചൊടിക്കും ഭവ-
ത്തന്വംഗീമണി താങ്കളോടതു നിന-
ച്ചോതുന്നതാണോ? സഖേ!
എന്നാൽ കേൾക്കുക മറ്റുപത്രമതിൽ ഞാൻ
ചേർന്നീടിലും നീരസം
വന്നീടില്ല മനോരമയ്ക്കു സുകവേ!
ചാപല്യമില്ലായ്കയാൽ?
പലപത്രങ്ങളിൽ ചേർന്നാലുലകിൽ കീര്‍ത്തിപൂര്‍ത്തിയാം
ഫലമീവിധമെന്നല്ലേ പലരും പറയുന്നത്