Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 137

137 അഴകത്തു പത്മനാഭക്കുറുപ്പിന്

അദ്വൈതാനന്ദമാകുന്നൊരു പുതിയ കിളി-
പ്പാട്ടു ബുക്കൊന്നിനിക്കാ-
യുദ്യോഗത്തോടയച്ചുള്ളതു സുകൃതിമണേ!
കണ്ടു കൊണ്ടാടി പാരം
വിദ്വാനെന്നുള്ള പേരിക്കവിവരനു പുരാ
മന്നവൻ നൽകിയെന്നാ-
ലിദ്ദേഹത്തിന്നവസ്ഥയ്ക്കതിശയമതിലെ-
ന്തുള്ളു ചിന്തിച്ചുകണ്ടാൽ.

 

ബുദ്ധിയ്ക്കുള്ളൊരു ശക്തി വാക്പടുത കാ
വ്യത്തൿകൃതിച്ചീടുവാ-
നത്യന്തം വിരുതേറെ നല്ല രചനാ-
സാരള്യസന്ദോഹളം
തത്വജ്ഞാനവിവേകസക്തി മുതലാ-
യ്‍വേണ്ടും ഗുണം സര്‍വ്വമി-
ന്നൊത്തിട്ടീവിധമുള്ള സൽകവികളി-
പ്പാരിൽ പരം ദുർല്ലഭം.