Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 135

135 കോമത്തു കുഞ്ഞുപണിക്കര്‍ക്ക്

കുന്നിക്കും കുതുകേന നോക്കി മുഴുവൻ
നാലൂഴമീ നാടകം
കുന്നിയ്ക്കും കുറവില്ല, ചൊൽവതിനിതിൽ
കില്ലില്ല കേൾക്കും ജനം
നന്ദിയ്ക്കും പുനരത്രയല്ലിതു ജഗ-
ത്തിങ്കൽ പ്രസിദ്ധപ്പെടും
വന്ദിയ്ക്കും വഴിപോലെ നൽകവികൾ;
കൊണ്ടാടും നടന്മാർ പരം.