Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 133

133

നേരംപോക്കിനു നാടകങ്ങൾ സഭയിൽ
സക്ത്യാ നടിച്ചീടുമാ-
ന്നേരം ദോഷമതിങ്കലൊന്നുമുളവാ-
യീടാതിരുന്നീടുവാൻ
സാരാസാരമറിഞ്ഞിടുന്നതിനു നൽ
സാമര്‍ത്ഥ്യമാര്‍ന്നെപ്പൊഴും
ഭൂരിശ്രീ വിലസുന്ന സജ്ജനസഭ-
യ്ക്കായിട്ടിതാ വന്ദനം.