ധന്യന്മാർ നാസ്മിയായീ ധരണിയിൽ വിളവി-
ല്ലാതെകണ്ടും വശായീ
മന്നന്മാരേറെയായീ മഴയതു സമയം
പോലെ പെയ്യാതെയായീ
അന്യായം നീളെയായീയരചനെയെവനും
പേടിയില്ലാതെയായീ
നന്നായിപ്പോൾനിനച്ചാൽ കലിയുടെ ഫലിതം
മൂത്തുമൂത്തവമായീ.
പാരെല്ലാമൊരുപോലെ കീർത്തികളിയാ-
ടീടും ഭവാനിയ്യിടെ
ദൂരെപ്പോയി വസിച്ചിടുന്നതുവശാ-
ലിയ്യുള്ള ബന്ധുക്കളെ
തീരെത്തന്നെ മറന്നിതോ തരമെഴും
കത്തൊന്നു കത്തും മുദാ
നേരേ വിട്ടുതരുന്നതിങ്കലധികം
നഷ്ടത്തിനുണ്ടോ വഴി.