Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 127

127 തങ്കച്ചിക്ക്

ഒന്നായഞ്ചലിൽ മൂന്നു പുസ്തകമിനി-
യ്ക്കായിട്ടയച്ചുള്ളതും
നന്നായായതിനുള്ളിൽ വെച്ച കുറിയും
വന്നെത്തി മന്ദേതരം
കുന്നിക്കും കുതുകേന ഞാനഖിലവും
വായിച്ചു ചൊല്ലീടുവാൻ
കുന്നിക്കും കുറവില്ല മല്ലമിഴിമാർ
ഗോത്രത്തിലുത്തംസമേ!

 

എന്നാലിപ്പുതുമാതിരിക്‍കൃതികളോ
ടൊപ്പിച്ചു നോക്കീടുകിൽ
ധന്യേ! കിഞ്ചന ഭേദമുണ്ടതു മഹാ-
നിസ്സാരമാണോര്‍ക്കുകിൽ
എന്നല്ലാതൊരു ദോഷമിൿകൃതികളിൽ
കാണിച്ചു ചൊല്ലീടുവാ-
നിന്നില്ലെന്നു തികച്ചുതന്നെ പറയാം
കില്ലില്ല തെല്ലെങ്കിലും.