Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 122

122 മനോരമക്കു

അല്ലേ കേൾക്ക മനോരമേ! വിദുഷിയാം
തങ്കച്ചി രണ്ടാമതും
തെല്ലേറെ തെളിവോടയച്ച കൃതിയെ-
ച്ചിയ്ക്കുന്നു. കയ്ക്കൊണ്ടുഞാൻ
ചൊല്ലേണം പുനരീവിശേഷമവിടെ-
പ്പോകുന്ന നേരത്തു നീ
യല്ലേ വാര്‍ത്തകളാദ്യമാസകലവും
പ്രത്യേകമെത്തിച്ചതും.


പോരാ തൽകൃതിപുസ്തകങ്ങളുടനെ-
ത്തിക്കാമതെന്നായതിൽ
പാരാതങ്ങിനെ കണ്ടതിങ്ങിതുവരേ
കിട്ടീല പിട്ടല്ല മേ
നേരോടായതിനുള്ള കാരണമതും
കാണുന്നതില്ലിന്നു ഞാൻ
നേരിട്ടീവിവരങ്ങളും വിവരമായ്
തെല്ലൊന്നു ചൊല്ലീടണം.