Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 115

115 കുഞ്ഞുശങ്കരപണിക്കര്‍ക്കു്

കിട്ടീ ഭവാനുടെയകത്തതുകണ്ടുടൻ ഞാൻ
കെട്ടിത്തപാലു വഴി നാടകമേകിടുന്നേൻ
പിട്ടല്ലിതിന്നുവില നൽകുവതിന്നു ബുദ്ധി-
മുട്ടേണ്ടശേഷവുമതിന്നിയൊരിയ്ക്കലാവാം.


ഒന്നാണു വേണ്ടതതു നോക്കിയറിഞ്ഞു ചിങ്ങം
തന്നിൽജനിക്കുമൊരു പക്ഷമുപേക്ഷയെന്ന്യേ
നന്നായ് മനോരമയതിൽ പലരും ധരിപ്പാൻ
നന്ദിച്ചു നിങ്ങളെഴുതീടണമത്രമാത്രം.