പാചകചിന്താമണിയാം
വാചകപദ്യങ്ങൾ ചേർന്ന തവ കൃതിയേ
യാചനചെയ്യാഞ്ഞിട്ടോ
ഹേ! ചേര്‍ക്കാഞ്ഞു നമുക്കു സരസമതേ!
കണ്ടാലതിന്റെ ഗുണദോഷവിവേചനത്തി-
നുണ്ടാകയില്ല മതിവൈഭവമെങ്കിലും മേ
കൊണ്ടാടിനോക്കുവതിനൊന്നു കൊടുത്തയച്ചു
കൊണ്ടാലതിന്നു വിലയുള്ളതുടൻതരാം ഞാൻ.
ഇത്തവ്വത്തിൽ പലരും കൃതിച്ചു കൃതിയു-
ണ്ടെണ്ണംവെടിഞ്ഞെങ്കിലും
ചിത്തത്തിങ്കലതിങ്കലൊന്നിലുമിനി-
യ്ക്കുണ്ടായതില്ലാഗ്രഹം
പത്ഥ്യത്തിന്നൊരു പാത്രമെന്നായി ഭവാൻ
ഭാവിച്ചമൂലം നമു-
ക്കത്യന്തം രുചികൊണ്ടതാണിതു വിശേ-
ഷിച്ചും വിചാരിക്കണം.