Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 113

113 തയ്ക്കാട്ടു നാരായണൻ മൂസ്സിനു്

തായാടിടുന്ന സമയത്തു ഭുജിച്ചു മണ്ണീ-
ക്കായാമ്പുവർണ്ണനിതിവാദമുദിച്ചമൂലം
വായയ്ക്കകത്തു ഭൂവനങ്ങളശേഷമമ്മ-
യ്കായിട്ടു കാട്ടിയ മുരാന്തകനെത്തൊഴുന്നേൻ


എത്തീ തവകത്തിന്നെൻ
കയ്ത്താരിങ്കൽ, കവീന്ദ്രമകുടമണേ!
പ്രത്യേകിച്ചതു മുഴുവൻ
മുത്തോടു ഞാൻ തന്നെ നോക്കി വായിച്ചു.


വിദ്വജ്ജനങ്ങളണിയുന്ന ഭവാന്റെ ചാരു-
പദ്യങ്ങൾ കണ്ടു മതിയിൽ കൊതിതീർന്നതില്ല
ഹൃദ്യത്വമിങ്ങിനെ തികച്ചു കൃതിച്ചുകൊൾവാ-
നിദ്ദിക്കിലല്ലപരദിക്കിലുമാരുമില്ല.


അത്യാദരാലവിടെ നിന്നു കൊടുത്തയച്ച
കത്തിടുന്നതിനുമുമ്പു പരിഭ്രമിച്ച്
പ്രത്യേകമൊന്നെഴുതിവിട്ടതു വന്നു കണ്ടു
വൃത്താന്തമൊക്കു വിവരിച്ചു ധരിച്ചതില്ലേ?.


പണ്ടുള്ള ദീനമതിയായതലട്ടിടാതെ
കണ്ടുള്ള മട്ടിലധുനാ മരുവുന്നമൂലം
ഉണ്ടുള്ളിൽ മുത്തു പരമിന്നു നമുക്കു കീത്തി-
കൊണ്ടുള്ള സൽകവിമണേ! പുരുപുണ്യരാശേ!!


അമ്മയ്ക്കു ഗർഭമായാലും ഗുന്മനാണെന്നിരിയിലും
നമ്മൾ ദുഃഖിപ്പതെന്തിന്നു ചിന്മയൻ നന്മയെത്തരും.


കുന്നിച്ചിടുന്ന കുതുകത്തോടു നാലുനാളി-
ലൊന്നിച്ചിരിയ്ക്കണമൊരിക്കലതിന്നുവേണ്ടി
വന്നേച്ചുപോകണമതെന്നു നമുക്കു പാര-
മിന്നിച്ഛയുള്ളതിതിനാലറിയിച്ചിടുന്നു.