Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 110

110 തങ്കച്ചിക്കു

തന്വംഗീമണി! പുസ്തകത്തിനകമേ
കത്തൊന്നുചര്‍ത്താദരാൽ
മുന്നം ഞാനിവിടുന്നയച്ചതവിടെ
ക്കയ്ത്താരിലെത്തായ്കയോ?
വന്നിട്ടായതു കണ്ടനേരമധികം
പുച്ഛം ജനിച്ചെന്നതോ
തന്നില്ലായതിനുത്തരം വളരെയായ്
നാളെന്തമാന്തം വരാൻ.


കുണ്ടാമണ്ടി നമുക്കൊന്നു
കൊണ്ടൽവേണിശിരോമണേ!
ഉണ്ടായതു പറഞ്ഞീടാം
കൊണ്ടാടിക്കൊണ്ടു കേൾക്കണേ.