പിണ്ഡത്തിന്നു വരേണമെന്നെഴുതി ഞാൻ
വിട്ടോരു പത്രം പരം
പുണ്യം ചേർന്നു വിളങ്ങിടുന്നൊരു ഭവാൻ
കയ്ക്കാരിലെത്തായ്കയൊ,
എണ്ണം വിട്ടൊരു ജോലിയോ കവിമണേ!
കൂറെന്നിലില്ലായ്കയൊ
ദണ്ഡം വല്ലതുമാകയൊ വരുവതി-
ന്നെന്താണമാന്തിക്കുവാൻ.
പിണ്ഡത്തിന്നു വരേണമെന്നെഴുതി ഞാൻ
വിട്ടോരു പത്രം പരം
പുണ്യം ചേർന്നു വിളങ്ങിടുന്നൊരു ഭവാൻ
കയ്ക്കാരിലെത്തായ്കയൊ,
എണ്ണം വിട്ടൊരു ജോലിയോ കവിമണേ!
കൂറെന്നിലില്ലായ്കയൊ
ദണ്ഡം വല്ലതുമാകയൊ വരുവതി-
ന്നെന്താണമാന്തിക്കുവാൻ.