Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 107

107 രവിവർമ്മ കോയിത്തമ്പുരാന്

ഓടക്കുഴൽ ക്കളരവം തെളിവോടുകേട്ടി-
ട്ടോടിക്കുഴഞ്ഞരികിൽ വന്നവരാംഗിമാരെ
കൂടുന്ന മോദമൊടു ലക്ഷ്മി വസിച്ചിടും മാ-
റോടൊത്തു ചേർന്നമധുസൂദനനെത്തൊഴുന്നേൻ.


കുറച്ചുനാളായി വിശേഷമൊന്നും
കുറിച്ചയപ്പാൻ കഴിവന്നതില്ല
സ്മരിച്ചുതന്നേ കഴിയുന്നു കാലം
മറിച്ചുതോന്നീടരുതേ മനസ്സിൽ.