Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 105

105 ഭാഷാപോഷിണിസഭക്ക്

ഭാഷാപോഷിണിയാം വിശേഷസഭയിൽ
ചേര്‍ന്നുള്ള സത്തുക്കളെ-
ശ്ശീർഷം താഴ്ത്തി നമസ്കരിച്ചു നടുവം
ചൊല്ലുന്നു തെല്ലൊന്നിനി
തോഷം പാരമതുണ്ടെനിയ്ക്കു സഭയിൽ
ചേരുന്നതിന്നോര്‍ക്കിലു-
ന്മേഷം തെല്ലു കുറഞ്ഞുവന്നു ജനനി-
യ്ക്കുൾപ്പെട്ട രോഗത്തിനാൽ


വന്നീടുവാൻ തരമശേഷവുമില്ല നിങ്ങ-
ളൊന്നാണു വേണ്ടതതുഞാനുരചെയ്തിടുന്നേൻ
നന്നായ് വരേണമിവനെന്നൊരനുഗ്രഹത്തെ
ത്തന്നീടണം സകലരും സദയം സഭസ്സിൽ.