Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 104

104 മാവേലിക്കര ഉദയവർമ്മ തമ്പുരാന്

മാവേലിക്കര മാനവേന്ദ്ര! മഹിമാ-
വേറും ഭവാനോടുതാ-
നാവോളം വിനയം കലര്‍ന്നു ചിലതോ-
തീടുന്നു കേട്ടീടണം
ഭൂവാനോരിലൊരുത്തനായ നടുവം
യുഷ്മൽ പിതൃവ്യാശ്രിതൻ
സേവാര്‍ത്ഥം പറകല്ല കാണുവതിനായ്
കാംക്ഷിച്ചിടുന്നു പരം.


ദീനം കൊണ്ടകലത്തിലെങ്ങുമധികം
പോകാതെകണ്ടപ്പൊഴും
ഞാനില്ലത്തു വസിച്ചിടുന്നു സുകുവേ!
പത്ഥ്യത്തോടൊത്തെങ്കിലും
മാനം ചേർന്ന ഭവദ്വിലോകനമതി-
ന്നങ്ങോട്ടു തിങ്ങുംരസാ-
ലൂനംവിട്ടണയും മുരാരി കൃപയു-
ണ്ടെന്നാകിലെന്നാകിലും.