Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 103

103 ഇക്കുത്തമ്പുരാനു്

ദീനംതെല്ലാശ്വസിച്ചെങ്കിലുമനുദിവസം
പഥ്യമായ് വാഴ്കമൂലം
ഞാനില്ലം വിട്ടു ദൂരം വഴിയതിലടനം
ചെയ്തിടാതിപ്രകാരം
ഊനം കൂടാതെ നാരായണനുടെ തിരുനാ-
മങ്ങളാവോളമോതി-
സ്സാനന്ദം വാണിടുന്നീക്കഥ തിരുമനതാ-
രിങ്കലുണ്ടോ മറന്നോ?


ബുക്കും കായിതമതുമാത്തൃക്കരതാരിൽ കിടച്ചതറിവാനായ്
വെക്കം മറുപടിപദ്യമിനിക്കായിങ്ങോട്ടയച്ചിരിക്കേണം