അല്ലേ സുജനാനന്ദിനി! കല്യേനിന്നോടു തുല്യതയ്ക്കോര്‍ത്താൽ
ചൊല്ലേറീടും പത്രികയില്ലേ മറ്റൊന്നുമിപ്പൊഴിപ്പോരിൽ
നന്ദിവളര്‍ന്നാസ്സജനാനന്ദിനി ! നിന്നെജ്ജനങ്ങളെപ്പേരും
നന്ദിച്ചാശു വരിച്ചാനന്ദിച്ചീടും ഗുണങ്ങളോര്‍ക്കുമ്പോൾ
കള്ളം വിട്ടിപ്രകാരം സുഖമൊടു സുജനാ-
നന്ദിനീ! നീ ജനങ്ങൾ
ക്കുള്ളം മോദിച്ചിടുമ്മാറവനിയിലഖിലം
സന്തതം സഞ്ചരിപ്പാൻ
വെള്ളം ചൂടും മഹേശൻ തിരുവടി വടിവിൽ
പണ്ടു തൃത്താലിചാര്‍ത്തീ-
ട്ടുള്ളമ്മയ്ക്കുള്ളിലും കരുണയോടു കടാ-
ക്ഷിച്ചു രക്ഷിച്ചിടട്ടേ.