Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 93

93 രാമക്കുറുപ്പിനു

എത്തീ താങ്കളയച്ചൊരു
കത്തെൻ കയ്ത്താരിലത്രയല്ലല്ലൊ
മൂത്തതുമൂലം മാമക-
ചിത്തത്തിങ്കൽ ജനിച്ചു നിസ്തുല്യം.


മിത്രമായിവരണം ഭവാനതെ-
ന്നത്രമാത്രമൊരു കാംക്ഷയുള്ളതു്,
പത്രമെത്തിയതു കണ്ടതിങ്കൽ വെ-
ച്ചെത്രയും സുബഹു തൃപ്തിയായി മേ


തീരാതേ ജോലിനോക്കുന്നതിനിടയിലിവൻ
ചാടിവീണിപ്രകാരം
പാരാതേ ബുദ്ധിമുട്ടിന്നൊരു വഴിയുളവാ-
ക്കുന്നതോര്‍ക്കുന്ന നേരം
പോരാതേയുള്ളതാണെങ്കിലുമിതഗുണാം-
ഭോനിധേ! തെല്ലുമെന്നിൽ
ചേരാതേ വിപ്രിയം ഞാനിതി മനസി സമാ-
ധാനമെന്നോര്‍ത്തിടുന്നു.


പാഠശാലകളിലെന്റെ നാടകം
പ്രൌഢനാകിയ ഭവാൻ മുഖാന്തരം
പാഠപുസ്തക നിലയ്ക്കെടുക്കുകിൽ
പാട്ടുപെട്ട ഫലമൊട്ടു കിട്ടി മേ.