Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 88

88 വലിയകോയിത്തമ്പുരാനു്

തത്രനിന്നുകൃപവച്ചയച്ചൊരാ
പ്പത്രമൊത്തു പടവും കിടച്ചു മേ
മിത്രമെന്നയി ഭവാൻ വിളിക്കയാ
ലെത്ര തന്നെ കൃതകൃത്യനായി ഞാൻ.


അന്നൊന്നിച്ചു വസിച്ചിരുന്ന സമയം
കണ്ണാലെ ഞാൻ കണ്ടതും
പിന്നെച്ചിത്തമതിങ്കൽവെച്ചുചിതമായ്
ചിന്തിച്ച പോരുന്നതും
ഇന്നിച്ചിത്രമെടുത്തയച്ച കടലാ-
സ്സിൽ കണ്ടതും നോക്കിയാ-
ലൊന്നാണെന്നൊരുപക്ഷഭേദമതുകൂ-
ടാതൊന്നു തോന്നുന്നു മേ


ചൊൽക്കൊണ്ടീടുന്നൊരു ഭവൽകരുണാകദംബ-
മിക്കണ്ട ഞങ്ങളാലിതുംപടി മേലിലൊക്കെ
നിൽക്കേണ്ടതിന്നു നിതരാം നിരുപിച്ചിടുമ്പോ-
ളുൽക്കണ്ഠ നിന്നു കരളിൽ കളിയാടിടുന്നു.