Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 87

87 എളയതമ്പുരാനു്

കല്പിച്ചതെറ്റു ശരിയാണതു തീരെ മാറ്റി
യൊപ്പിച്ചുമാറിടുക ദുര്‍ഗ്ഘടമെന്നുകണ്ട്
അപ്പച്ചനാടകമതങ്ങിനെതന്നെയച്ചു-
ടിപ്പിച്ചു കാഴ്ചയവിടെക്കിത വെച്ചിടുന്നു.


ഓരായിരം പുതിയ കോപ്പിയടിപ്പതിന്നു
നൂറായി രൂപചിലവിങ്ങിനെയാണുദന്തം
നേരായിവിറ്റുവിലകിട്ടുക പൂജ്യമെന്നിൽ
കൂറായി വാങ്ങി ചിലരെങ്കിലതെന്റെ ഭാഗ്യം