Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 82

82 മനോരമക്ക്

അല്ലേകേൾക്ക മനോരമേഭവതി ചെ-
ന്നോരോരുലിക്കിൽ പരം
കല്യത്വത്തൊടിരുന്നിടും കവികളെ
പ്പാരം ഭ്രമിപ്പിക്കയാൽ
എല്ലാരുംതല സന്നിധാനമതിൽ വ-
ന്നെത്തീടുവാൻ നിശ്ചയി-
ച്ചല്ലോഭാഗ്യമി ചണ്ണ മോര്‍ക്കിലുലകിൽ
പറ്റില്ല മറ്റാര്‍ക്കുമേ.


82. കുഞ്ഞിക്കുട്ടൻ തമ്പുരാന്


അയ്യോ ഭവാനിവിടെനിന്നു ഗമിച്ചശേഷ
മിയ്യുള്ളവന്റെ കഥ തീരെ മറന്നുപോയോ!
കയ്യാലെയച്ചടി നടപ്പിനു വേണ്ടതെല്ലാം
തെയ്യാറു ചെയ്തതിനമാന്തമതെന്തിവണ്ണം.


ഒരുപുറമെഴുതിയബുക്കിതു
തരമൊടയയ്ക്കണ്ടസംഗതിയ്ക്കായി
സുരുചിരകീര്‍ത്തേ സീ. പി.
യ്ക്കൊരു കുറിവിടുവാൻ മറന്നുപോയെന്നോ?


വല്ലെന്നാകിലുമച്ചടിച്ചിലവിലെ-
ക്കായിപ്പണം വേണ്ടതൊ-
ട്ടെല്ലാം മേ വഴിയായിവൈകി ചിലവി-
ട്ടെല്ലാം കളഞ്ഞീടുവാൻ
ചൊല്ലീടേണമതെത്രയാണെവിടെയാ-
ണെത്തേണ്ടതെന്നുള്ളതും
കല്യത്വം കലരും കവീന്ദ്രരണിയും
മാണിക്യസദ്രത്നമേ!


തങ്കുംമദാരൂപ കൊടുപ്പതിന്നു
ശങ്കുണ്ണിപോയീടണമെന്നിവണ്ണം
താങ്കൾക്കഭിപ്രായമതെങ്കിലോ നി-
ശ്ശങ്കംസഖേ ചൊല്ലിയയച്ചിടാം ഞാൻ.