Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 78

78 മനോരമക്കു

കോട്ടം വിട്ടസുഭദ്രതൻ പരിണയം മുന്നൂറുപദ്യങ്ങളായ്
കൊട്ടാരത്തിലമർന്നിടും കവിവരൻ ശങ്കുണ്ണി തങ്കുംമുദാ
തുഷ്ട്യാ തീര്‍ത്ത മണിപ്രവാളമതു ഞാൻ വായിച്ചുകെങ്കേമമാ
യൊട്ടും ദോഷമതിങ്കലില്ലൊരുവരും ചൊല്ലില്ല കില്ലില്ല മേ!


ചൊല്ലേറുംരവിവർമ്മകോയിനൃവരൻ കല്പിച്ചുതീര്‍ത്തോരുഷാ-
കല്യാണം മിനുസം നിനയ്ക്കിലതിലും കെങ്കേമമാര്യാശതം
നല്ലോരർത്ഥവുമത്രയല്ലഴകെഴും ശബ്ദങ്ങളും മറ്റൊരാൾ
ക്കില്ലേവം വിധമെന്നു തീര്‍ച്ച പറവാനായിട്ടൊരുങ്ങുന്നുഞാൻ


ആവൻപനായ കവിതന്നോടിനിയ്ക്കു വേഴ്ച-
യാവുന്നതിന്നു കൊതിയുണ്ടതി മാത്രമിപ്പോൾ
ഈ വര്‍ത്തമാനമവിടെസ്സമയങ്ങൾ നോക്കീ-
ട്ടാവോളമേകണമയേ സുമനോരമേ! നീ.