Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 75

75 ഇക്കുത്തമ്പുരാന്

എന്നിൽകൂറൊടയച്ച ചാരുതയെഴും
സൌഭദ്രഭദ്രസൂവം
തന്നിൽ ചേർന്നൊരുസാരമൊർത്തു കരളിൽ-
സന്തോഷ മേന്തുന്നു മേ
മന്നിൽകീത്തിപെരുത്ത മാടധരണീ-
പാലാലയാലംകൃതേ!
ധന്യ! നിൽക്കണമെന്നിലെന്നുമയി തേ
കാരുണ്യഭാരം പരം.


നാരായണൻതന്നവതാരമെല്ലാം
പാരാതെ വര്‍ണ്ണിച്ചൊരു കാരണത്താൽ
പാരം ഗുണംചേർന്നിടുമീസ്തവം ഞാൻ
പാരായണം ചെയ്യണമെന്നുറച്ചു.


ദീനത്തിന്നായമാണിപ്പൊഴുതു വിരുതെഴും
കൊച്ചു കൊച്ചുണ്ണിഭൂപ-
നൂനംകൂടാതുയർന്നീടന കരുണമുറ-
യ്ക്കെന്നിലുണ്ടാകുമൂലം
ഞാനൊട്ടും താമസിക്കാതുടനിതു മുഴുവൻ
മാറിയാൽപ്പേറിടുന്നോ-
രാനന്ദത്തോടു കാഴ്മാൻ വരുമവിടെയതി-
ന്നാര്‍ത്തിയായ്പാര്‍ത്തിടുന്നു.