Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 69

69 കുഞ്ഞിക്കുട്ടൻ തമ്പുരാന്

വൃത്താന്തത്തിനിടയ്ക്കിടയ്ക്കയി ഭവാൻ
പദ്യങ്ങളുദ്യന്മുദാ
തീര്‍ത്തെത്തിച്ചു വരുന്നൊരാപ്പതിവിനെ-
ത്തെറ്റന്നു തെറ്റിയ്ക്കുവാൻ
പ്രത്യേകിച്ചൊരു കാരണം കരുതുവാൻ
കാണുന്നതില്ലിന്നു ഞാ-
ന്നോര്‍ത്താലെന്നുടെ കാലദോഷ മതുകൂ-
ടാതെന്തു ചൊല്ലേണ്ടതും.

ശൃംഗാരസാരമൊഴുകുന്നൊരു നാടകത്തെ
ഭംഗ്യാ ഭവാനെഴുതിടുന്നുവതെന്നിവണ്ണം
അങ്ങാടിവാര്‍ത്തയിവിടത്തിൽ നടന്നിടുന്നു
നിങ്ങൾക്കതിന്റെ കൃതികൊണ്ടിതു വിട്ടുപോയോ?

നാടകം മുഴുവൻതീർന്നു നാടകം പുകഴുംകവേ!
കേടുനോക്കാൻ ഭവാനൊന്നുംകൂടെ വന്നീടണം ക്ഷണം

ഇടയ്ക്കിടയ്ക്കിങ്ങിനെ ബുദ്ധിമുട്ടി-
ച്ചിടുന്നുവെന്നോർത്തു വരുന്നതിന്നു
മടിച്ചുവെന്നാകിൽ വരും വരയ്ക്കും
കിടക്കുമീമട്ടിനിതും മഹാത്മൻ!