Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 66

66 കുഞ്ഞിക്കുട്ടൻ തമ്പുരാനു്

അങ്കം ഞാനൊന്നുകൂടിസ്സുകവികുലമണേ!
തീര്‍ത്തു കഷ്ടിച്ചതിങ്കൽ
തങ്കുംദോഷങ്ങളെല്ലാം കളയണമുടനേ
ചേര്‍ക്കണം പുസ്തകത്തിൽ
ശങ്കിയ്ക്കാതായതിന്നായണയണമവിടു-
ന്നത്രയല്ലോര്‍ത്തിടുമ്പോൾ
വൻ കാരുണ്യാമൃതത്തെ പ്രതിദിനമിവനിൽ
പേര്‍ത്തു വര്‍ഷിച്ചിടേണം.