വിഷമനയനപുത്രീപൂർണ്ണകാരുണ്യമൂലം
വിഷഭയമതു നന്നെത്തുച്ഛമായ് തീര്‍ന്നു ഭാഗ്യം
വിഷമമിതു വരാതേ കണ്ടു സൂക്ഷിച്ചുകൊൾവാൻ
കഷണമധികമെന്നല്ലാര്‍ക്കുമാവുന്നതല്ല.
ഏപ്പോന്നവനായിടുന്ന സമുദാ-
യത്തിൻ മതത്തോടു ചേർ-
ന്നോരോന്നൊക്ക നിനച്ചുറച്ചൊരുവിധം
മേലാൽ നടന്നീടുവാൻ
തീരേണ്ടുന്ന കരാറിനുള്ളൊരു പകര്‍-
പ്പെന്നല്ല സർവ്വത്തിനും
നേരായോരു പകര്‍പ്പുതീര്‍ന്നു വളരെ
ബ്ഭിന്നിച്ചു കണ്ടീലതിൽ
ഇതിന്നിയെല്ലാവരുമൊത്തുനോക്കി
ഹിതം പറഞ്ഞാലുടനസ്സലാക്കും
അതിന്നുറപ്പിച്ചിവിടുന്നു ഞാനു-
മിതാ ഗമിക്കുന്നു കവീന്ദ്രമൌലേ!
ചേരാതിരിപ്പാൻ സമുദായമെന്ന-
ല്ലൂരാളരിൽ തന്നെ നിനച്ചിടുമ്പോൾ
പാരം മിടുക്കുള്ളവരുണ്ടു കാര്യം
തീരുന്നനേരത്തിലിടഞ്ഞുകേറാൻ
ഇല്ലത്തുചെന്നിട്ടിനി വര്‍ത്തമാന-
മെല്ലാം ഭവാനോടറിയിച്ചുകൊള്ളാം
ഇല്ലിപ്പോളോര്‍ത്താലിട താമസിപ്പാൻ
തെല്ലും മഹാത്മൻ! മണിരണ്ടുമുട്ടി