തത്രനിന്നു ഭവാൻ വിട്ട പത്രത്തോടൊത്തു ചിത്രവും
അത്രവന്നു വിശേഷങ്ങളത്രയും നോക്കി ഭൂപതേ!
ദേവസ്വത്തിൻ കാര്യമോരോന്നിനായി-
ട്ടാവട്ടത്തൂരിപ്പൊഴും വാണിടുന്നു
ആവുന്നീലോര്‍ത്തീടുകിൽ കാര്യമൊന്നും
ദൈവാധീനംപോലെ മേലാലിരിക്കും.
എന്നാലിതിൽപെട്ടു മനസ്സിരുത്തി
നന്നെക്കുഴങ്ങുന്നതുകൊണ്ടിദാനീം
എന്നാമയത്തിന്നു കവിച്ചിലൊന്നു-
മിന്നോളമില്ലിന്ദുധരപ്രസാദാൽ.
അമ്മക്ഷമാനായികതന്നിലിപ്പോൾ
കര്‍മ്മം നിമിത്തം പിടിപെട്ട രോഗം
അമ്മട്ടിലോ തെല്ലു കടുത്തിടുന്നോ-
ശിമ്മൽക്കൊരാശ്വാസമതോ മഹാത്മൻ!
വടിവോടിനിയും പദ്യമുടനേ തീർത്തയച്ചിടാം
എടയില്ലെഴുതാനിപ്പോളിടയല്ലേ മഹാമതേ!