Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 54

54 കുഞ്ഞുക്കുട്ടൻതമ്പുരാന്

ചങ്ങാതിയാകിയ ഭവാനുടെ മട്ടിലേവം
ഭംഗ്യാ വദിപ്പതിനു വാസനയില്ലിനിയ്ക്ക്
അങ്ങുന്നുരച്ച ഗുണദോഷമശേഷവും ഞാ-
നംഗീകരിച്ചു നൃപതേ! മതിയോ മഹാത്മൻ!


ശര്‍വ്വൻ പദാദി തരുവാൻ വിധിയോടു മുന്നം
ഗര്‍വ്വോടു ചൊന്നപടി കേൾക്ക ഭവാനൊടിപ്പോൾ
സവ്യാജമിന്നൊരുവൾ കേറിയുരച്ചിടുന്നു
ചൊവ്വേവിടൊല്ല, തലതാഴ്ത്തണമുത്തരത്താൽ.


ചാത്തനാത്തമരുന്നൊരു ധൂര്‍ത്തൻ ... ... തന്മദം
തീത്തു തൻ തല തെല്ലൊന്നു നീർത്തീടാതാക്കിവയ്ക്കണം.


തല്ക്കാലമങ്ങുന്നൊരു രണ്ടുകെട്ടു
ലക്കോട്ടുവാങ്ങിച്ചു തപാൽ വഴിയ്ക്കു
ചിക്കന്നയക്കൂ വിലതന്നിടാം ഞാൻ
ഭോഷ്കല്ല വാങ്ങിച്ചതു തീര്‍ന്നുപോയി.