Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 46

46 സി. ചാത്തുക്കുട്ടിമന്നാടിയാര്‍ക്കു്

മുന്നം ചൊന്നതുപോലെ തര്‍ജ്ജമകളിൽ
പാരം ഗുണം ചേർന്നതായ്
തോന്നും പദ്യമെടുത്തു നാടകമതിൽ
ചേര്‍ക്കുന്നതാവശ്യകം
എന്നാലാക്കഥമാറ്റിവച്ചു സുകവേ
മന്നാടിയാരെ! ഭവാൻ
പിന്നീടും ചില തർജ്ജമയ്ക്കെഴുതിടു-
ന്നെന്താണിതെന്തോ കഥ.