Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 43

43 കഞ്ഞിരാമവർമ്മ തമ്പുരാന്

കിട്ടീ പത്രിക, വിവരം
കഷ്ടിച്ചങ്ങുള്ളതൊക്കയറിവായി
കഷ്ടം മൂപ്പിലെ ഗോഷ്ഠികൾ
കേട്ടിട്ടൊട്ടും നമുക്കു സുഖമില്ല.


പിച്ചപ്രവൃത്തികൾ ജഗത്തിലിതിൻപ്രകാര-
മൊച്ചപ്പെടുന്നതു നമുക്കവമാനമല്ലേ?
കൊച്ചുണ്ണി ഭൂരനിതിങ്കലൊരല്പമിപ്പോൾ
വെച്ചീലയൊനിജ മനസ്സതിസേവനില്ല


ഊണില്ലെന്നുരചെയ്തീടാൻ
കാണിച്ചാക്കാരണം ലഘു
ക്ഷോണീശൻ താനതെന്നുള്ളാ-
ത്രാണി കാണിച്ചതായ്‍വരാം.


പുത്തൻവൃത്താന്തമോതീടാൻ മാത്രമില്ലൊന്നുമെങ്കിലും
അത്രമാത്രമുരയ്ക്കുന്നുണ്ടുത്തുംഗഗുണവാരിധേ!


ജനിത്രീഗദത്തിൻവിശേഷം നിനച്ചാൽ
ദിനംതോരമാശ്വാസമാണില്ല വാദം
ഇനിയ്ക്കും സുഖംതന്നെയാണിപ്പോഴേറ്റം
മനം ചേർന്നബന്ധോ! മഹാഭാഗ്യസിഡോ!


അന്തര്‍ജ്ജനങ്ങളിവിടുത്തവരൊക്കയും പി-
ന്നന്തർമ്മദാലിവിടെ വന്നരോടു ചേർന്നു
സന്തോഷഭാരമൊട്ടിട്ടത്തറചേർന്ന കാവിൽ
ചന്തത്തോടിന്നലെ ഗമിച്ചു നമിച്ചുവന്നു.