അമ്മയ്ക്കൊന്നു കടുത്ത രോഗമധുനാ
തെല്ലൊന്നിറക്കത്തിലാ-
യുമ്മാനും രുചിയുണ്ടതല്ല കുറവാ-
യുന്മാദവാദങ്ങളും
മുന്മട്ടിന്നു വരാൻ ഞെരുങ്ങുമിനിമേൽ
പെണ്മട്ടിലെന്നാകിലും
സമ്മോദത്തോടിരുന്നിടേണമവനൌ
കര്‍മ്മാവസാനംവരെ.
പ്രത്യേകിച്ചിനി മാമകാമയവിശേഷം
കേൾക്ക...രുക്കുള്ളതും
മൂത്രത്തിന്റെ ചുമപ്പു നാറ്റമിവയും
പാര്‍ക്കിൽ കുറഞ്ഞൂ പരം
ഗാത്രത്തിന്നൊരു പുഷ്ടിയും സുഖവുമു-
ണ്ടോടീ വിളര്‍പ്പൊക്കയും
വ്യത്യാസം ലവലേശമില്ല നിയമ-
ങ്ങൾക്കൊന്നുമിന്നേവരേ.
ഛിദ്രിച്ചിന്നണയുന്നൊരപ്പനിവരാ-
റില്ലാ രുചിയ്ക്കേറ്റവും
ഭദ്രം ശോധന വസ്തികൊണ്ടു വരണം
നേരാണു വാരം പ്രതി
നിദ്രയ്ക്കും കുറവില്ല തേച്ചുകുളിയും
മുട്ടാതെയുണ്ടേറ്റവും
രൌദ്രപ്രായരസങ്ങൾ തീരെയകല
ത്താണിപ്പൊളൂണിങ്കലും
മനസ്സൊത്ത ഭവാനോര്‍ത്തിട്ടിനിഞാൻ വേണ്ടതൊക്കയും
കനിവോടെഴുതീടേണമനര്‍ഗ്ഘഗുണവാരിധെ!
മ-രാ-മാ-കൊച്ചുകൊച്ചുണ്ണിത്തമ്പുരാനെയുണർത്തുവാൻ
കൊടുങ്ങലൂര്‍ക്കയക്കുന്നു നടുവംവകയാണിത്.