Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 36

36 മനോരമക്ക്

ദീനംകൊണ്ടാര്‍ത്തനാമെന്നുടെയുടലുടനേ
വിട്ടു ജീവൻഗമിപ്പാൻ
താനുത്സാഹിച്ചുനില്ക്കുന്നളവതിനെയുടൻ
വീണ്ടെടുത്തിണ്ടലെന്ന്യേ
ദാനംചെയ്തെന്നെ രക്ഷിച്ചൊരു സുകൃതിവരൻ
കൊച്ചു കൊച്ചുണ്ണിഭൂപ-
ന്നൂനംകൂടാതനേകം സമകളമരണം
ഭൂമിയിൽ കേമനായി.


കോട്ടം വിനാ തൻകവിതാമൃതത്തെ
പ്പെട്ടന്നൊഴുക്കാതെ ജഗത്തിലെല്ലാം
കഷ്ടം വസിക്കുന്നതിനെന്തു മൂലം
കട്ടക്കയം തെല്ലു നികന്നുപോയോ?