Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 32

32 കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേക്കു

എന്നിൽ പ്രീതിവശാൽ ഭവൽകൃതമതാം
ശാകുന്തളം നാടകം
മുന്നിൽ തന്നു നമുക്കു മാമകസുത-
ന്നായിട്ടു രണ്ടാമതായ്
ധന്യത്വം കലരും വിശാഖവിജയം
കാവ്യം തുലാഭാരമാ-
മെന്നുള്ളാശ്ശതകാന്വിതം കരുണയാ
നൽകീ സുകീര്‍ത്തേ! ഭവാൻ

 

പിന്നെക്കംസവധപ്രബന്ധസഹിതം
വ്യാഘ്രാലയെശന്റെനൽ
സാന്ദ്രശ്രീശതകം കൊടുത്തു മകനായ്
നന്ദിച്ചു മൂന്നാമതും
എന്നാലിങ്ങിനെ ഞങ്ങളിൽ പെരുകുമീ-
കാരുണ്യ,ഭാരം ഭവാ-
നെന്നെന്നേയ്ക്കുമിരുന്നിടേണമതിനാ-
ണുൾത്താരിലത്യാഗ്രഹം.