Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 31

31 എന്‍. വേലുപ്പിള്ളക്കു ശുചീന്ദ്രപുരം

മനോരമപ്പത്രികയിൽ ഭവാന്റെ
മനോവിലാസാദികൾ കാണ്കമൂലം
മനോജ്ഞമൂര്‍ത്തെ! ഒരു കണ്ണു കാണ്മാ-
നിനിക്കു നന്നെക്കൊതിയായിടുന്നു.

 

തുംഗകീര്‍ത്തേ! ഭവാനേറെ
മംഗളം വന്നുചേർന്നിടും
ഭംഗിവാക്കല്ലകക്കാമ്പി-
ലിങ്ങുള്ള നിനവാണിതു.