മഞ്ജുത്വത്തൊടു ദക്ഷയാഗശതകം
സാക്ഷാൽ കവിശ്രേഷ്ഠനാം
കുഞ്ഞുക്കുട്ടധരാവരൻ ദ്രുതതരം
നിര്‍മ്മിച്ചുവെന്നിങ്ങിനേ
സഞ്ജാതാത്ഭുതമിന്നു സൂരിനിവഹം
വാഴ്ത്തുന്നു കേട്ടാൽ പരം
രഞ്ജിക്കാതതിലാരുമില്ലവനിയിൽ
കില്ലില്ലതെല്ലെങ്കിലും.
ചണ്ണത്തിൽ നാണുപിള്ളയ്ക്കു
കര്‍ണ്ണത്തീലതിലെന്നതോ
കര്‍ണ്ണത്തിൽ കേട്ടതിൽ തെറ്റോ?
പൊണ്ണത്തത്തിൻ തികച്ചിലോ?