Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 29

29 മനോരമയ്ക്ക്

വൃശ്ചികം 18-ാനു്


ഇഷ്ടപ്പെട്ടമനോരമേ! ഇരുപതാം
പാദം കവിശ്രേഷ്ഠരാൽ
തുഷ്ട്യാ പൂരണമാശു ചെയ്തതഖിലം
നന്നായിയെന്നാലതിൽ
കോട്ടം വിട്ട കവീന്ദ്രമൌലിമണിയാം
കോട്ടേത്തെഴും മന്നവൻ
കൂട്ടിക്കെട്ടിയമട്ടു പാദമതു വി-
ട്ടായോ നിനച്ചീലയോ


വമ്പനു വന്നൊരബദ്ധമി-
തമ്പൊടു പറവാനിനിക്കു മടിയുണ്ട്
ഒമ്പതുമൊന്നും തെറ്റുകൾ
സമ്പ്രതി നോക്കുമ്പോളുണ്ടു പദ്യത്തിൽ